പാലക്കാട്: എലപ്പുള്ളിയിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തുന്നതിന് അക്രമിസംഘം ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. 4 വടിവാളുകളാണ് കണ്ടെടുത്തത്. മണ്ണുക്കാട് കോരയാര്‍ പുഴയില്‍ ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ ആയിരുന്നു ആയുധങ്ങള്‍.
പ്രതികളെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൂടുതല്‍ ആയുധങ്ങള്‍ക്ക് വേണ്ടി കോരയാറില്‍ തെരച്ചില്‍ നടത്തുകയാണ്. കണ്ടെടുത്ത ആയുധങ്ങള്‍ ഫൊറന്‍സിക് വിഭാഗം പരിശോധിക്കും.
അതേസമയം, നേരത്തേ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ 3 ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറുമുഖന്‍, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് എ ഡി ജി പി വ്യക്തമാക്കി.
Discussion about this post