വയനാട്: മാനന്തവാടി സബ് ആര്‍ ടി ഓഫീസിലെ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. ഓഫീസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റുന്നതിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.
മാനന്തവാടി സബ് ആര്‍ ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വര്‍ഷത്തില്‍ കൂടുതലായി ഇവിടെ തന്നെ ജോലി ചെയ്യുന്നവരാണ്. ഇനിയും അത് അനുവദിക്കരുത് ഇവരെ മാറ്റണം എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിന്ധുവിന്റെ മരണത്തില്‍ നേരിട്ട് ആര്‍ക്കും പങ്കില്ലെങ്കിലും ഓഫീസില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post