പയ്യോളി: കോട്ടക്കൽ മഹല്ലിലെ നാല് മദ്രസകളിൽ നിന്നും പൊതു പരീക്ഷകളിലും മറ്റു പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്രസകളിൽ ജോലിചെയ്യുന്ന മാതൃക അധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു.
കോട്ടക്കൽ ഹിദായത്തുസിബിയാൻ മദ്രസയിൽ നടന്ന ചടങ്ങിൽ
പി അസൈനാർ മാസ്റ്റർ, പി കുഞ്ഞാമു, പി ഹാഷിം, ബി എം ശംസുദ്ധീൻ, പി വി നജീബ് സംബന്ധിച്ചു.
കോട്ടക്കലിലെ മത രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കോട്ടക്കൽ മുസ്ലിം ജമാ അത്തിന്റെ ജനറൽ സെക്രട്ടറിയും കോട്ടക്കൽ ശാഖ ലീഗ് പ്രസിഡന്റും പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന പി വി കുഞ്ഞാമു ഹാജിയുടെ സ്മരണക്കായി കുഞ്ഞാമു ഹാജി കുടുംബ ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Discussion about this post