വടകര : വടകരയിൽ ലിഫ്റ്റിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. വടകര പാസ്പോർട്ട് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന വേലോസിറ്റി എൻട്രൻസ് കോച്ചിംഗ് സെന്ററിലെ ലിഫ്റ്റിൽ ഇന്നലെ ഉച്ച ഭക്ഷണ സമയത്താണ് 12 ഓളം വിദ്യാർത്ഥികൾ ലിഫ്റ്റിൽ അകപ്പെട്ടത്.
വിവരമറിയിച്ചതിനെ തുടർന്നു വടകരയിൽ നിന്ന് സിനിയർ ഫയർ &റെസ്ക്യൂ ഓഫീസർ വി കെ ബാബു വിന്റെ നേതൃത്വത്തിൽ എത്തിയ റെസ്ക്യൂ സേന ലിഫ്റ്റ് കീ ഉപയോഗിച്ച് ലിഫ്റ്റ് ഡോർ തുറന്നു 12 പേരെയും പുറത്തെടുക്കുകയായിരുന്നു.
ഓവർ ലോഡ് ആയിരിക്കാം ലിഫ്റ്റ് തകരാറിലവാൻ കാരണമെന്ന് അതികൃതർ പറഞ്ഞു. രക്ഷപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം കെ ഗംഗാധരൻ, കെ എം ഷിജു, വി കെ ആദർശ്, കെ അമൽ, ഹോം ഗാർഡ് രാജേഷ് എന്നിവർ പങ്കാളികളായി.
Discussion about this post