ഡൽഹി: യുദ്ധം കലുഷിതമാക്കിയ യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്ന് 115 മലയാളി വിദ്യാർത്ഥികൾ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും.
രാവിലെ 10 മണിക്കുള്ള ചാർട്ടേഡ് എയർ ഏഷ്യ വിമാനത്തിലാണ് വിദ്യാർഥികൾ കൊച്ചിയിലേക്ക് പുറപ്പെടുക. ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം.
Discussion about this post