പയ്യോളി:തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയുടെ മെഹന്തി പെരുന്നാൾ ഫെസ്റ്റ് ആവേശമായി പെരുന്നാളാഘോഷം പി ടി എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു.
“ഖയാലി”നോടനുബന്ധിച്ചു നടത്തിയ മൊഞ്ചുള്ള മൈലാഞ്ചി സീനിയർ അസിസ്റ്റൻ്റ് ആബിദ ടീച്ചറെ കഴിഞ്ഞ വർഷത്തെ മെഹന്തി ഫെസ്റ്റ് വിജയികളായ ഹനീനയും ലെനയും ചേർന്ന് മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം ചെയ്തു.
അറുപതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. തുടർന്ന് മെഗാ ഒപ്പനയും ഇശൽ സായാഹ്നവും നടന്നു. ഇശൽ സായാഹ്നം പ്രധാനാധ്യാപകൻ എൻ എം മൂസക്കോയ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ” സ്വര മ്യൂസിക് ബാൻ്റും ” ഇശലുകൾ അവതരിപ്പിച്ചു.
പരിപാടികൾക്ക് പ്രേംജിത്ത്, അനിത യുകെ, ബൾക്കീസ്, പ്രേമൻ എ ടി എന്നിവർ നേതൃത്വം നൽകി.
സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു
Discussion about this post