പയ്യോളി: വിദ്യാഭ്യാസ രംഗത്ത് കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനും അവരുടെ സുശക്തമായ സ്വഭാവ രൂപീകരണത്തിനും അവശ്യം വേണ്ടതായ എല്ലാസഹായങ്ങളും എത്തിക്കുന്നതിനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് നഗരസഭ ചെയർമാൻ ഷെഫീഖ് വടക്കയിൽ പറഞ്ഞു. പയ്യോളി നഗരസഭയിലെ 2021-22 വർഷത്തെ പദ്ധതി ഗുണഭോക്താക്കളായ മത്സ്യതൊഴിലാളികളുടെ മക്കൾക്കുളള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഗവ: ഫിഷറീസ് എൽ പി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ചെയർമാൻ.
ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ വി.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പി. എം ഹരിദാസൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സുജല ചെത്തിൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ കെ.ടി വിനോദ്, നഗരസഭാംഗങ്ങളായ പി എം റിയാസ്, അൻസില ഷംസു, നിഷാ ഗിരീഷ്, ചെറിയാവി സുരേഷ്ബാബു, പത്മശ്രീ, എ പി റസാഖ്, എ സി സുനൈദ്, പി ബാലകൃഷ്ണൻ, എസ് കെ സമീർ, കെ.വി ചന്ദ്രൻ, ഫിഷറീസ് ഓഫീസർ അനിൽ കുമാർ എന്നിവർ സംസാരിച്ചു
Discussion about this post