പത്തനംതിട്ട: വിദ്യാർഥിനിയെ മോര്‍ഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം പി.എസ്.അലക്സ്(23), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കുസമീപം നിര്‍മാല്യത്തില്‍ അജിത്ത്(21), പന്തളം കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍(21)എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാംപ്രതി അലക്സ് സോഷ്യൽ മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോസ് കൈക്കലാക്കുകയായിരുന്നു. പിന്നീട് ഈ ഫോട്ടോസ് മോർഫ് ചെയ്‌ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു
Discussion about this post