കോഴിക്കോട്: കോഴിക്കോട് വെച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8:30 യോടെ നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിൽ വെച്ചാണ് അപകടം സംഭവിച്ചത്. അശ്വിൻ പേരാമ്പ്ര ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉടൻ തന്നെ നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അശ്വിൻ. രണ്ടു ദിവസം മുമ്പായിരുന്നു നാട്ടിലെത്തിയത്.




































Discussion about this post