കോട്ടയം പാക്കില്‍ കവലയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണു. അമിത വേഗതയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് കടന്നുപോകുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന് ബസില്‍ നിന്ന് വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത വേഗത്തില്‍ പാഞ്ഞപ്പോള്‍ താഴെ വീഴുകയായിരുന്നു.
Discussion about this post