തിരുവനന്തപുരം: രണ്ട് രൂപ കണ്സഷന് കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും നിലവിലെ കണ്സെഷന് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തന്റെ പ്രസ്താവന മുഴുവനായും എടുത്ത് വായിച്ചാല്‍ നാണക്കേടുണ്ടാകില്ല. ഏതെങ്കിലും ഒരുവാക്ക് മാത്രം അടര്‍ത്തിയെടുക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും കാര്യങ്ങള്‍ ബോധ്യപ്പെടും. വിദ്യാര്‍ത്ഥി സംഘടനകളുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാകാത്ത വിധത്തിലും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കണ്സെക്ഷന് ലഭിക്കുന്ന വിധത്തിലും എങ്ങനെ നിരക്കുകള്‍ മാറ്റാമെന്നാണ് ഗതാഗത വകുപ്പ് ഗൗരവമായി ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post