പയ്യോളി: കേരളത്തിലെ കടൽ തൊഴിലാളികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതിക്കെതിരെ മെയ് 27 ന് കാസർഗോഡ് നിന്ന് തുടക്കം കുറിച്ച എസ് ടി യു മത്സ്യതൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ

‘കണ്ണീർ വറ്റാത്ത കടലിൻ്റെ മക്കളും കരകയറാത്ത കടൽ തീരവും’ എന്ന ശീർഷകവുമായി ഉമ്മർ ഒട്ടുമ്മൽ നയിക്കുന്ന സമര ജാഥക്ക് പയ്യോളി ഇരുപത്തിരണ്ടാം ഡിവിഷനിൽ മത്സ്യ തൊഴിലാളികൾ സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ എസ് ടി യു മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സിക്രട്ടറി യു പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സിക്രട്ടറി സി കെ വി യൂസഫ്, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി സദഖത്തുള്ള, എസ് ടി യു ജില്ല വൈസ് പ്രസിഡണ്ട് കെ പി സി ശുക്കൂർ, നഗരസഭ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എസ് കെ സമീർ, ഗ്ലോബൽ കെ എം സി സി പ്രസിഡണ്ട് ബഷീർ മേലടി, കെ കെ സാദിഖ്, പി സി മമ്മത്, വൈസ് ക്യാപ്റ്റൻ മഞ്ചാൻ അലി പ്രസംഗിച്ചു.

ജാഥാ ക്യാപ്റ്റൻ ഒട്ടുമ്മൽ ഉമ്മറിനെ യു പി ഫിറോസ് ഹാരമണിയിച്ചു സ്വീകരിച്ചു.
ചടങ്ങിൽ ശാഖ മുസ്ലിം ലീഗ് സിക്രട്ടറി ടി പി നൗഷാദ് സ്വാഗതം പറഞ്ഞു.

Discussion about this post