പേരാമ്പ്ര: മെയ് 24 മുതൽ 4 ദിവസങ്ങളിലായി പേരാമ്പ്രയിൽ വെച്ച് നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കുവാൻ എസ് ടി യു പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഒ മമ്മു ഉദ്ഘാടനം ചെയ്തു.

പി കെ റഹിം അധ്യക്ഷത വഹിച്ചു. എം കെ സി കുട്ട്യാലി, സി പി കുഞ്ഞമ്മത്, കൂളിക്കണ്ടി കരീം, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലുർ, എൻ കെ കുഞ്ഞിമുഹമ്മദ്, സി മൊയ്തു, ഇ എം മനാഫ്, എം മുഹമ്മദലി, ഇബ്രായി കല്ലൂർ, എം ടി ഹമീദ്, ടി കെ നഹാസ്, തെനങ്കാലിൽ അബ്ദുറഹിമാൻ, സി പി ഷൈജൽ പ്രസംഗിച്ചു.

Discussion about this post