പേരാമ്പ്ര: ഇടതു സർക്കാറിൻ്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ‘കുതിക്കുന്ന വില, കിതക്കുന്ന ജനത’ എന്ന പ്രമേയത്തിൽ എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കും.
മാർച്ചിൻ്റെ ഭാഗമായി ഈ മാസം 28 മുതൽ 30 വരെ എസ് ടി യു സംസ്ഥാന സെക്രട്ടറി യു പോക്കർ നയിക്കുന്ന വാഹന പ്രചരണ ജാഥ 30ന് പേരാമ്പ്രയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 3 മണിക്ക് നൽകുന്ന സ്വീകരണം വൻ വിജയമാക്കുവാൻ എസ് ടി യു പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് ജന. സെക്രട്ടറി കെ പി റസാഖ് യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം കെ സി കുട്ട്യാലി അധ്യക്ഷത വഹിച്ചു. പി കെ റഹീം, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം, സി മൊയ്തു, ചന്ദ്രൻ കല്ലൂർ, കെ ടി കുഞ്ഞമ്മത്, ഇബ്രാഹിം കല്ലൂർ, കെ ആർ ഇബ്രാഹിം പ്രസംഗിച്ചു.
Discussion about this post