പയ്യോളി: കുടി വെള്ളത്തിനു വേണ്ടി കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് എസ് ടി യു യോഗം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
ടി കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. സിറാജ് കോട്ടക്കൽ, എസ് കെ റഷീദ്, സഫീർ മുല്ലപ്പൂ, യു കെ പി റഷീദ് പ്രസംഗിച്ചു.
പയ്യോളി നഗരസഭയിൽ ഉൾപ്പെട്ട നടുവിലേരി റോഡ് (ലയൺസ് ക്ലബ്ബ്), ഇയ്യോത്തിൽ കോളനി റോഡ്, ഭജനമഠം റേഷൻ കട റോഡ് എന്നീ റോഡുകളിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ ജോലി കാരണം റോഡുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചാരം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയത്തിൽ നഗരസഭാ അധികാരികൾ ഉടനെ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
Discussion about this post