വടകര : സമൂഹത്തിൽ അടിത്തട്ടിൽ വരെ വേരു പടർത്താൻ ശ്രമിക്കുന്ന ലഹരിയ്ക്കെതിരെ അതിശക്തമായ നടപടികൾ വേണമെന്ന് കെ കെ രമ എം എൽ എ. ഒക്ടോബർ രണ്ടിന് നടക്കുന്ന ലഹരി വിരുദ്ധ കാംപയിൻ്റെയും, എം എൽ എയുടെ ലഹരി വിരുദ്ധ പദ്ധതിയായ സസ്നേഹം വടകരയുടെ പ്രഖ്യാപനത്തിൻ്റെയും സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലഹരിക്കെതിരെ സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുജനങ്ങളും ചേർന്നെങ്കിലേ പുതു തലമുറയെ രക്ഷിക്കാൻ കഴിയൂ എന്നും എം എൽ എ കൂട്ടിച്ചേർത്തു. ഭാരവാഹികളായി മന്ത്രി എം ബി രാജേഷ്, കെ മുരളിധരൻ എം പി, കെ കെ രമ
എം എൽ എ (രക്ഷാധികാരികൾ), ആർ ഡി ഒ -സി ബിജു (ചെയർമാൻ), ഡി ഇ ഒ ഹെലൻ (ജന.കൺവീനർ), കെ പി ബിന്ദു, കെ പി ഗിരിജ, പി ശ്രീജിത്ത്, പി പി ചന്ദ്രശേഖരൻ, ആയിഷ ഉമ്മർ, ഷക്കീല ഈങ്ങോളി(വൈ. ചെയർമാൻ), തഹസിൽദാർ കെ കെ പ്രസിൽ, നാർക്കോട്ടിക് ഡി വൈ എസ് പി കെ എസ് ഷാജി, സി ഐ – പി എം മനോജ് , എക്സൈസ് ഇൻസ്പെക്ടർ കെ വി മുരളി, ആർ ടി ഒ ഷെരീഫ്, ഫയർ സ്റ്റേഷൻ ഓഫിസർ അരുൺകുമാർ, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് രങ്കരാജൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ഐ സി
ഡി എസ് സി പി ഒ ശോഭന (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബർ രണ്ടിന് രാവിലെ ഒൻപതിന് വിദ്യാർഥികൾ, എസ് പി സി, എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ എസ് എസ്, വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ, രാഷ്ട്രീയ സംഘടനകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലുള്ള റാലി അഞ്ചു വിളക്കിന് സമീപം തുടങ്ങി പുതിയ സ്റ്റാൻഡിൽ സമാപിക്കും. യോഗത്തിൽ കെ കെ രമ എം എൽ എ അധ്യക്ഷയായി. ആർ ഡി ഒ -സി ബിജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി ശ്രീജിത്ത്, ആയിഷ ഉമ്മർ, ഷക്കീല ഈങ്ങോളി, തഹസിൽദാർ കെ കെ പ്രസിൽ, ഡോ. ശശി കുമാർ പുറമേരി, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു. ചടങ്ങിൽ എം എൽ എയുടെ ലഹരി വിരുദ്ധ പരിപാടി സസ്നേഹം വടകരയുടെ ലോഗോ പ്രകാശനവും നടന്നു.
Discussion about this post