പയ്യോളി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു.

ബസ്, ടാക്സി, ഓട്ടോ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
ഇതിനിടെ, പയ്യോളിയിൽ തുറന്ന് പ്രവർത്തിച്ച നാല് ബാങ്കുകൾ സമരാനുകൂലികൾ അടപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയാണ് അടപ്പിച്ചത്.

ടൗണിൽ ആളെ കയറ്റാൻ ശ്രമിച്ച ഓട്ടോ തടഞ്ഞു.ദേശീയപാതാ ജോലി ചെയ്ത വഗാഡ് ഇൻഫ്രാ പ്രോജക്ടിൻ്റെ ലോറി തടഞ്ഞു.

ഇരുചക്രവാഹനങ്ങളും പ്രൈവറ്റ് വാഹനങ്ങളും നിരത്തിലിറങ്ങി. ഗ്രാമപ്രദേശങ്ങളിൽ കടകൾ തുറന്നു പ്രവർത്തിച്ചു.

സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എൻ ടി രാജൻ, കെ വി ചന്ദ്രൻ, സബീഷ് കുന്നങ്ങോത്ത്, പി വി മനോജ്, ഇ കെ ശീതൾ രാജ്, പി കെ പുഷ്പ, സതീശൻ, എൻ എം മനോജ് എന്നിവർ നേതൃത്വം നൽകി.

Discussion about this post