കണ്ണൂർ: പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗർഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണെന്നും എം വി ജയരാജൻ. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
തൊഴിലാളികൾക്ക് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടത്.
പെട്രോൾ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്താണ്. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇത് വെള്ളരിക്കാപട്ടണമല്ല. കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും ജയരാജൻ വിമർശിച്ചു.
Discussion about this post