കോഴിക്കോട്: അരീക്കോട്ട് സമരാനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷം. തുറന്ന് പ്രവർത്തിച്ച കടകൾ സമരക്കാർ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ട് വ്യാപാരികൾക്ക് മർദനമേറ്റു.
നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വ്യാപാരികളെ നീക്കാനുള്ള ശ്രമത്തിനിടെ പോലീസുമായി ഇവർ തർക്കമുണ്ടായി. സ്ഥലത്ത് ഫറോക് എ സി പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Discussion about this post