കൊച്ചി: ദ്വിദിന ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന് മുൻ കോടതി ഉത്തരവ് നില നിൽക്കുന്നുണ്ട്. പണിമുടക്ക് തടയുന്നതിനായി സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നു കോടതി ആരാഞ്ഞു.
പണിമുടക്ക് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പണിമുടക്കിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആകെ താളം തെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തെല്ലാം പണിമുടക്ക് ഏതാണ്ട് പൂർണമാണ്.
Discussion about this post