മണിയൂർ: പഞ്ചായത്തിലെ അഞ്ചാം വാർഡ് എടത്തും കരയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ്സ്. സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടുവാനുള്ള അവസരമാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. മദ്യ -മയക്കുമരുന്ന് മാഫിയകളും ഇതൊരവസരമായി കാണുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിനിധാനം ചെയ്യുന്ന വാർഡായിട്ട് പോലും പ്രദേശം ഇരുട്ടിലാണെന്നത് പ്രതിഷേധാർഹമാണ്. എത്രയും പെട്ടന്ന് പ്രധാന റോഡുകളിൽ സ്ട്രീറ്റ് ലെറ്റുകൾ സ്ഥാപിക്കണമെന്ന് എടത്തും കര വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
സലാം അമ്മിണിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സി എം വിജയൻ മാസ്റ്റർ, ഷാജി മന്തരത്തൂർ, ബാബു അമ്പിടാട്ടിൽ, കരീം കളരിക്കൽ, സുരേഷ് ബാബു ആയാടത്തിൽ, ചന്ദ്രൻ പാറോൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post