കൊയിലാണ്ടി: നഗരസഭയിലെ 17-ാം വാർഡിലെ തെരുവു വിളകൾ കത്താത്തതിൽ പ്രതിഷേധിച്ചും, തെരുവിളക്കുകളുടെ കരാറെടുത്ത കരാർ കമ്പനിയെ കരിംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ശയനപ്രദക്ഷിണം നടത്തി. പ്രശ്നങ്ങൾക്ക് നേരേ മുൻസിപ്പൽ അധികൃതർ കണ്ണു തുറക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടിയാണ് കുറുവങ്ങാട് റേഷൻ പീടിക മുതൽ കുറുവങ്ങാട് സ്കൂൾ വരെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ ശയനപ്രദക്ഷിണം നടത്തിയത്. സമരത്തിന് അരുൺ മണമ്മൽ, ശിവദാസ് കോറോത്ത്, എ കെ സിലിത്ത്, ശിവദാസ് കേളോത്ത്, ചന്ദ്രൻ ഇന്ദീവരം, ജി രാജേഷ് ബാബു, കെ കെ രമേശൻ, സിസോൺ ദാസ്, വി കെ അഭിലാൽ, വിശ്വനാഥൻ സി കെ സോമൻ, കെ കെ ഗിരീശൻ, ബാബു കുനിയിൽ, എൻ കെ സുഖിൻ, ഡി കെ സുനിത, റീനാ പ്രകാശൻ, പി കെ നിഷ, പി പി ഷെരീഫ എന്നിവർ നേതൃത്വം നൽകി.
Discussion about this post