കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് മുക്കത്ത് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് അഗസ്ത്യമൂഴിയില്‍ ഭ്രാന്തന് നായയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ 6 പേരെ മുക്കത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കൈയ്യിലും കാലിലുമാണ് ഭൂരിഭാഗം പേര്‍ക്കും കടിയേറ്റത്.
പട്ടിക്ക് പേ ബാധ ഉണ്ടോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. നഗരസഭാധ്യക്ഷൻ്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും പട്ടിയെ തിരയാനിറങ്ങി. ഏറെ വൈകിയിട്ടും നായയെ കണ്ടെത്താനാകത്തോടെ തിരച്ചില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ തെച്ചിയാടും പശുക്കളെ നായ കടിച്ചതായി പരാതിയുണ്ട്.
Discussion about this post