മണിയൂർ: മന്തരത്തൂരിലും പരിസരങ്ങളിലും നിരവധി പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. മന്തരത്തൂർ അരീക്കൽ മുക്ക്, പള്ളി പരിസരം, വലിയാണ്ടിമുക്ക്, തോടന്നൂർ ബ്ളോക്ക് ഏറിയ എന്നിവിടങ്ങളിൽ അഞ്ചോളം പേർക്കാണ് ഭ്രാന്തൻ നായയുടെ കടിയേറ്റത്.

മന്തരത്തൂർ ജുമ മസ്ജിദിലെ അബദുൽ സലിം ഫൈസി, പടിഞ്ഞാറെ ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ, വിജയൻ ചൈതന്യ, ചാരുപറമ്പത്ത് ഫിബിൻ, കുഞ്ഞി കണ്ടി റഫീഖ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്.ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
മാസങ്ങളായി തെരുവു നായ്ക്കൾ കൂട്ടമായി വളർത്തുമൃഗങ്ങളെ കൊന്നു ഭക്ഷിക്കുകയും കാൽനടയാത്രക്കാരെയും മറ്റും കടിച്ചു പരിക്കേൽപിക്കുകയും ചെയ്യുന്നത് പതിവാണ്.ഇത് നാട്ടുകാരിൽ ഭീതി വളർത്തുകയാണ്.

ജനങ്ങളുടെ ആശങ്കയകറ്റണം: യു ഡി എഫ്
പലപ്പോഴും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നിസ്സംഗത തുടരുകയാണെന്നും ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോഴെന്നും അടിയന്തര നടപടികൾ സ്വീകരിച്ച് ഈ ഗുരുതരാവസ്ഥക്ക് പരിഹാരം കാണണമെന്നും മണിയൂർ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ അശ്റഫ് ചാലിൽ, കൺവീനർ കെ കെ യൂസഫ് മാസ്റ്റർ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.



































Discussion about this post