തൃശ്ശൂർ: പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ നായ്ക്കളെ പിടികൂടി
കുത്തിവെപ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരുക്കേറ്റവർ നിരീക്ഷണത്തിഷൽ തുടരുന്നു. കൂടാതെ പേവിഷബാധയുള്ള നായയുടെ കടിയേറ്റ മറ്റു നായ്ക്കളെ നിരീക്ഷിക്കുന്നുണ്ടെന്ന പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Discussion about this post