കോഴിക്കോട്: തെരുവ് നായ ശല്യം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയും തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നായയെ നാട്ടുകാര്‍ പിടികൂടി. പന്തീരക്കരയില് നിന്നാണ് പിടികൂടിയത്.
അതേസമയം തിരുവനന്തപുരം അഞ്ചുതെങ്ങില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ നാലു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരുക്കേറ്റിരുന്നു.
Discussion about this post