പയ്യോളി: തച്ചൻകുന്ന് അട്ടക്കുണ്ടിൽ ഒരാളെ കൂടി തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. ഗുരുവായൂർ സ്വദേശിയായ മോഹനനാണ് നായയുടെ കടിയേറ്റത്. ഇന്ന് വൈകീട്ട് 5 ഓടെയായിരുന്നു സംഭവം.
ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ കലുങ്കിലിരിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. കൈക്കും അര ഭാഗത്തുമാണ് നായ കടിച്ചു പരുക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം, പതിനെട്ടിലധികം പേരെയാണ് തെരുവ് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇതേ തുടർന്ന്, അടിയന്തിര യോഗം ചേർന്ന നഗരസഭാധികൃതർ നായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും വാക്സിനേഷനും തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും കടിയേറ്റത്.
Discussion about this post