പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. നൂറണി തൊണ്ടികുളത്ത് 4 പേരെയാണ് തെരുവ് നായ കടിച്ചത്. പാലക്കാട് മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ കെ ദിവാകരനും തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് കെ കെ ദിവാകരന് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും വരികയായിരുന്ന ഏഴു വയസുകാരിയെയും തെരുവ് നായ ആക്രമിച്ചു. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം.
Discussion about this post