കോഴിക്കോട് : സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്.
ഡിസംബർ 6 നാണ് എസ്എഫിഐ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
കണ്ണൂർ വി സി പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കണ്ണൂർ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവർണർക്കെതിരെ രൂക്ഷവിമർശനമുള്ളത്.
Discussion about this post