മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഗതാഗതനയന്ത്രണം ഏർപ്പെടുത്തി. ജനു. 31 മുതൽ 14 ദിവസത്തേക്കാണ് മുക്കത്ത് ഗതാഗത നിയന്ത്രണം. അഭിലാഷ് ജംഗ്ഷൻ മുതൽ അഗസ്ത്യമുഴിവരെയുള്ള ഭാഗത്താണ് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വെസ്റ്റ് മാമ്പറ്റയിൽ നിന്നു തിരിഞ്ഞ്, ബൈപാസ് വഴി പിസി ജംഗ്ഷനിലേക്കും മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ തന്നെ തിരിച്ചും പോകണം.
മുക്കത്ത് നിന്നു താമരശേരി, തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കയ്യിട്ടാപൊയിൽ മാമ്പറ്റ അഗസ്ത്യമുഴി റൂട്ടിൽ വൺവേയായി പോവാനും വലിയ വാഹനങ്ങൾ വെസ്റ്റ് മാമ്പറ്റയിൽ നിന്നു തിരിഞ്ഞ് മാമ്പറ്റ അഗസ്ത്യമുഴി വഴി പോകാനും തിരിച്ചു വരുന്ന വാഹനങ്ങൾ ഇതേ ക്രമത്തിൽ തിരിച്ചുവിടാനും നഗരസഭ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
Discussion about this post