കൊയിലാണ്ടി: സംസ്ഥാന ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിൽ സംസ്ഥാനതലത്തിൽ കൊയിലാണ്ടി കോതമംഗലം വലകുന്നത്ത് ദേവിക ജഗദീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായ ഈ കൊച്ചു മിടുക്കി അഖിലേന്ത്യാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വലകുന്നത്ത് ജഗദീഷ് – ബബിത ദമ്പതികളുടെ മകളാണ് ദേവിക.
Discussion about this post