പയ്യോളി: ഇരിങ്ങൽ എസ് എസ് യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് കൗൺസിലർ വിലാസിനി നാരങ്ങോളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഇ കെ ലിനീഷ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത നടനും സംവിധായകനുമായ പള്ളിക്കര രാജൻ മുഖ്യാതിഥിയായിരുന്നു. മാനേജ്മെൻ്റ് പ്രതിനിധി കെ കെ കണ്ണൻ നവാഗതർക്ക് ഉപഹാരം നൽകി. മുൻ പ്രധാനാധ്യാപകൻ വി കെ കരുണാകരൻ, എസ് എസ് ജി ചെയർമാൻ മംഗലത്ത് കേളപ്പൻ, പ്രധാനാധ്യാപിക എം റീന പ്രസംഗിച്ചു.

വിദ്യാർത്ഥികളിലെ അഭിനയ സാധ്യതകളെ തൊട്ടുണർത്തിയ രാജൻ പള്ളിക്കരയുടെ ക്ലാസ് വേറിട്ട അനുഭവമായി.

Discussion about this post