തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20 ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച് എസ് ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വി എച്ച് എസ് ഇ) പരീക്ഷാഫലങ്ങളുമെത്തും.

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.

റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ് എസ് എൽ സി, എച്ച് എസ് ഇ ഫലങ്ങൾ പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന എസ് എസ് എൽ സി, ഡി എച്ച് എസ് ഇ, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.
kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.





































Discussion about this post