പയ്യോളി : ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി .പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുകയും ബിരിയാണി ചാലഞ്ചും സംഘടിപ്പിക്കുകയും ചെയ്തു.മുൻസിപ്പൽ കൗൺസിലർ രേവതി
തുളസിദാസ് ഉദ്ഘാടനം ചെയ്തു. കെ ശശിധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അരവിന്ദൻ ,കെ കെ മനോജൻ, കെ കെ നാരായണൻ , യജുൽ മാസ്റ്റർ, പി സുരേഷ് ബാബു, യജു, എ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post