തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ 99 .26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.76 ശതമാനം). കുറവ് വയനാട്ടിലും (92.07 ശതമാനം). എസ് എസ് എൽ സി ഫലത്തോടൊപ്പം ടി എച്ച് എസ് എസ് എൽ സി, ടി എച്ച് എസ് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എസ് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എ എച്ച് എസ് എൽ സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
Discussion about this post