പയ്യോളി: എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവ് ഇന്ന് സമാപിക്കും.
രാത്രി 7 ന് തച്ചൻകുന്ന് പാറമ്മൽ സി എം സെൻ്ററിൽ പള്ളിയാറക്കൽ മമ്മദ് ഹാജി നഗറിൽ നടക്കുന്ന 32-ാമത് സാഹിത്യോത്സവ് സമാപന സെഷൻ എസ് വൈ എസ് കോഴിക്കോട് നോർത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം നിസാമി കൊല്ലം ഉദ്ഘാടനം ചെയ്യും.
ടി കെ ഇർശാദ് മുസ്‌ലിയാർ കോട്ടക്കൽ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് കോഴിക്കോട് നോർത്ത് സെക്രട്ടറി മുജീബ് റഹ്മാൻ സുറൈജി സന്ദേശ പ്രഭാഷണം നടത്തും.
എം പി നസീർ, സഅദ് സഖാഫി, മുഹമ്മദ് റാസി മൂടാടി, പി സി നൗഫൽ, ഹനീഫ നെല്ലോളി, പി ടി യൂനുസ്, ശബീബ് കൊവ്വപ്പുറം, ഹാത്വിബ് പയ്യോളി, മിഷാൽ കീഴൂർ, സി റശീദ് പ്രസംഗിക്കും.
Discussion about this post