കൊയിലാണ്ടി : എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ ഡിവിഷൻ വാർഷിക സ്റ്റുഡൻ്റസ് കൗൺസിൽ സംഘടിപ്പിച്ചു. കൊല്ലം ഹമദാൻ മദ്രസയിൽ വച്ച് നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹഫീള് അഹ്സനി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സഅദ് സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾ, ചർച്ചകൾ, റിപ്പോർട്ട് അവതരണം എന്നിവ നടന്നു. വിദ്യാർഥികളിൽ ധാർമിക മനോഭാവവും, ഉത്തരവാദിത്വ നിർവഹണ ബോധവും ഉണ്ടാവണമെന്ന് ഡിവിഷൻ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
ജനറൽ റിപ്പോർട്ട്, സമിതി റിപ്പോർട്ടുകളായ വെഫി, ദഅവ , സ്മൈൽ, ക്യു ഡി, ജി ഡി, സ്മാർട്ട് കോർ, ഹയർ സെക്കൻഡറി, ക്യാമ്പസ്, കലാലയം, ഫിനാൻസ് എന്നിവ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാസി ഹിൽബസാർ സ്വാഗതവും അജ്മല്‍ സുഹരി നന്ദിയും പറഞ്ഞു.






































Discussion about this post