ശ്രീലങ്കയുടെ ദേശീയ നിധിയും ഉയരം കൊണ്ട് പ്രമുഖനുമായ നടുങ്ങാമുവ രാജ ചരിഞ്ഞു. ശ്രീലങ്കയിലെ ശ്രീ ദളദ മാലിഗാവ ക്ഷേത്രത്തിലെ ആനയാണ് ചരിഞ്ഞത്. രാജയ്ക്ക് നമ്മുടെ നാടുമായും ഒരു ബന്ധമുണ്ട്. കുട്ടിയാന ആയിരുന്ന കാലത്ത് മൈസൂർ രാജാവിന്‍റെ സംരക്ഷണത്തിലായിരുന്നു രാജ എന്നാണ് ചരിത്രത്തിൽ പറയപ്പെടുന്നത്. പിന്നീട് 1978ൽ തന്‍റെ മൂന്നാമത്തെ യജമാനനായ നെടുങ്ങാമുവ എന്ന സ്ഥലത്തുള്ള ധർമ്മ വിജയവേദ റാലഹാമി എന്ന് അറിയപ്പെടുന്ന ഒരു ആയുർവേദ ഡോക്ടർ രാജയെ സ്വന്തമാക്കി. അങ്ങനെ ഇവൻ നെടുങ്ങാമുവ രാജ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഇന്ന് ശ്രീലങ്കയിൽ അറിയപ്പെടുന്നതിൽ ഏറ്റവും പ്രമുഖനായ ആനയാണ് രാജ. 68 വയസ് പ്രായമുണ്ട് ഈ കൊമ്പന്. 3.2 മീറ്ററാണ് ഉയരം. കാൻഡിയിൽ ഉള്ള ദലാഡ മാലിഗവ ക്ഷേത്രത്തിൽ ആണ് ശ്രീ ബുദ്ധന്‍റെ പല്ല് സൂക്ഷിച്ചു വച്ചിരിക്കുന്നത്. ശ്രീ ബുദ്ധന്‍റെ ദന്തം സൂക്ഷിക്കുന്ന രാജ്യത്ത് അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോന്നത്. ഈ തിരുശേഷിപ്പുകൾ വഹിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ആനകളിൽ ഒന്നാണ് രാജ.
പേരുപോലെ തന്നെ രാജയുടെ നടത്തവും രാജകീയമാണ്. 2 ആന പാപ്പാൻന്മാർക്ക് പുറമേ, സുരക്ഷാ ഗാർഡുകളും തിരക്കേറിയ റോഡിൽ ഇറങ്ങുമ്പോൾ വഴിയൊരുക്കാൻ പ്രത്യേകം ആളുകളും സ്വന്തമായി ഉള്ള ആനയാണ് രാജ. 2015-ൽ രാജയുടെ തൊട്ടടുത്ത് നടന്ന ഒരു ബൈക്ക് അപകടം നടക്കുകയും സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ തന്നെയാണ് രാജയക്ക് ഗാർഡുമാരെ നിയമിച്ചത്. ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി പൊതു നിരത്തിൽ ഇറക്കുമ്പോഴൊക്കെ തോക്കേന്തിയ പട്ടാളക്കാർ സുരക്ഷ ഒരുക്കാനെത്തുന്നുണ്ടെന്ന് ആനയുടെ ഉടമ ഹർഷ ധർമ്മവിജയ പറയുന്നു.
Discussion about this post