കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വീട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൈയേറിയതിന് പിന്നാലെ കൊളംബോയില്‍ കലാപാന്തരീക്ഷം.സുരക്ഷാസേനകളെ മറികടന്ന പ്രക്ഷോഭകര്‍ കാന്‍ഡി റെയില്‍വേ സ്റ്റേഷന് കൈയടക്കി.പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഗോതബായ രജപക്സെ സൈനിക ആസ്ഥാനത്തെത്തിയെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കപ്പലില്‍ രാജ്യം വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തിനിടെ കൊളംബോയില്‍ 33 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ലങ്കന്‍ കായിക താരങ്ങളും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്. സനത് ജയസൂര്യ ഉള്‍പ്പടെയുള്ള കായികതാരങ്ങളാണ് പ്രക്ഷോഭ നിരയിലുള്ളത്.
അതേസമയം, ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരയോഗം വിളിച്ചു.
Discussion about this post