കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭകാരികള്‍ക്കെതിരേയുള്ള നടപടി ശക്തമാക്കി സൈന്യം. പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. അതേസമയം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

സംഘര്‍ഷ മേഖലകളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചു.പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടു. പ്രക്ഷോഭകാരികള്‍ ഓഫീസുകളിലേക്ക് കടന്നുകയറി നിയന്ത്രണം ഏറ്റെടുത്തതോടെ രുപവാഹിനി, ഐടിഎന്‍ എന്നീ ചാനലുകളുടെ സംപ്രേഷണം താത്കാലിമായി നിര്‍ത്തിവച്ചു. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഭരണസിരാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. വന്‍തോതില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടിയ ഇടങ്ങളിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കാനാണ് നീക്കം. സൈനിക ഹെലികോപ്റ്ററുകളും സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ പട്രോളിങ് നടത്തുന്നുണ്ട്.



































Discussion about this post