കൊയിലാണ്ടി: ശ്രീരാമകൃഷ്ണ മഠം, മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബ്രഹ്മചാരി ഭുവൻ നിലവിളക്കു കൊളുത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഭാവ പ്രചാർ പരിഷത്ത് ചെയർമാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ കെ മുരളി, സംസ്ഥാന ജോ. കൺവീനർ രാമകൃഷ്ണൻ തലശ്ശേരി,
മലബാർ മെഡിക്കൽ കോളജ് സന്ദീപ് ലാൽ, കെ പി കുമാരൻ പ്രസംഗിച്ചു.
ഭാവ പ്രചാർ പരിഷത്ത് ജനറൽ സിക്രട്ടറി കെ ആർ അജിത്ത് സ്വാഗതവും ശ്രീധരൻ പാലയാട്ട് നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, അസ്ഥി രോഗം, കണ്ണ്, ത്വക്ക്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. വിവിധ വിഭാഗങ്ങളിലായി നാനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
Discussion about this post