പയ്യോളി: മേലടി ശ്രീകുരുംബ ഭഗവതി ക്ഷേത്രപുത്തരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം ശാന്തി അജയൻ ഏഴുകുടിക്കൽ കൊടിയേറ്റ്റ് കർമം നിർവ്വഹിച്ചു. ഉത്സവം 12 ന് സമാപിക്കും. 6 ഞായറാഴ്ച വൈകീട്ട് 6.30 ന് ദീപാരാധന, ചെണ്ടമേളം, ദേവീഗാനവും നൃത്തവും, തിരുപ്പുറപ്പാട്,
7 തിങ്കളാഴ്ച രാവിലെ, ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി, മധ്യാഹ്നപൂജ, വൈകു: 6.30ന് ദീപാരാധന, ചെണ്ടമേളം, ദേവീഗാനവും നൃത്തവും, രാത്രി 9 ന് കോഴിക്കോട് പ്രശാന്ത് വർമ നയിക്കുന്ന മാനസ ജപലഹരി (നാമാർച്ചന), 8 ന് ചൊവ്വാഴ്ച കാലത്ത് ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി, ഉച്ചക്ക് 12 ന്, മദ്ധ്യാഹ്നപൂജ, ഉച്ചയ്ക്ക് 3 ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ ആദ്ധ്യാത്മിക പ്രഭാഷണം സനാതന പഠനം, 5 മണിക്ക് തൊണ്ടിപുനത്തിൽ തറവാട്ടിൽ നിന്നും പുത്തരിക്കുള്ള പുന്നെല്ല് വരവ്, തുടർന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പാരിതോഷിക വിതരണം, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അനുമോദനം, വൈകു. 6.30 ന് ദീപാരാധന, ചെണ്ടമേളം, ദേവീഗാനവും നൃത്തവും, തിരുപ്പുറപ്പാട്, തുടർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ഭാരതരത്നം ഡോ.അംബേദ്കർ അവാർഡ് ജേതാവുമായ സുധീഷ് നാട്യാഞ്ജലി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ,
9 ന് ബുധനാഴ്ച കാലത്ത് ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി ഉച്ചക്ക് 12 ന് മദ്ധ്യാഹ്നപൂജ, വൈകു: 6.30 ന് ദീപാരാധന, ചെണ്ടമേളം, രാത്രി 10 മണി മുതൽ കാലത്ത് 6 മണി വരെ ദേവീഗാനവും നൃത്തവും, 10 ന് വ്യാഴാഴ്ച കാലത്ത് 10 ന് വളപ്പിൽ തറവാട്ടിൽ നിന്നും ആഘോഷവരവ്, കാലത്ത് 11.30 ന് ദേവീഗാനവും നൃത്തവും, 1.30 ന് വലിയപുരയിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നെള്ളത്ത്, വൈകു: 6.15 ന് ദീപാരാധന, അത്താഴപൂജ, 7.30 ന്, വലിയപുരയിലേക്ക് പുറപ്പാട്, 8 ന് സ്ഥാനീയ കൊലനിൽ നിന്നും തിരുവായുധം ഏറ്റുവാങ്ങൽ ശേഷം വലിയപുരയിൽനിന്നും പാണ്ടിമേളത്തോടുകൂടി പാൽ എഴുന്നള്ളത്ത്, 11 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ഗുരുതി തർപ്പണം, 2 മുതൽ അനുഗ്രഹം വാങ്ങലും ഭണ്ഡാര സമർപ്പണവും, വൈകു: 6.15 ന് ദീപാരാധന, 6.30 ന് ചെണ്ടമേളം, 7.30 ന് ഗുരുതി തർപ്പണം, രാത്രി 9 ന് ഉത്സവത്തിന് കൊടിയിറങ്ങും.
2022 ഫെബ്രുവരി 12 ശനിയാഴ്ച ഗണപതിഹോമം, 25 കലശപൂജ, അഭിഷേകം, ഉപദേവന്മാർക്ക് പൂജ എന്നിവയുമുണ്ടാകും.
Discussion about this post