കീഴരിയൂർ: നടുവത്തൂർ ക്ഷീരോൽപ്പാദക സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8 സീറ്റിലും കോൺഗ്രസ് അംഗങ്ങൾ വിജയം കൈവരിച്ചു. എസ് സി, എസ് ടി മെമ്പർമാരില്ലാത്തതിനാൽ സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നു.

ആകെയുള്ള 48 മെമ്പർമാരിൽ 44 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗങ്ങൾക്ക് 32 വോട്ട് വരെ ലഭിച്ചു. ജനറൽ സീറ്റിൽ അഞ്ച് സ്ഥാനാർത്ഥികൾക്ക് പകരം ആറ് പേരെ മത്സരിപ്പിച്ചതിനാൽ സി പി എം വോട്ടുകൾ അസാധുവായി മാറുകയാണ് ഉണ്ടായത്.

ശ്രീനിവാസൻ പടിഞ്ഞാറെപ്പറമ്പിൽ, കടുങ്ങോൻ കിഴക്കെ കുപ്പേരി, ശിവാനന്ദൻ തട്ടാൻ്റെ മീത്തൽ, റാബിയ കൊല്ലൻകണ്ടി, സരോജിനി കല്ലട, സുമ ഗോകുലം, സുമ കരുപാറ കുനി, ജാനകി കുനിപ്രമല എന്നിവരെ തെരഞ്ഞെടുത്തു.

ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന ആദ്യ ഡയരക്ടർ ബോർഡ് യോഗത്തിൽ വെച്ച് ശ്രീനിവാസൻ പടിഞ്ഞാറെപ്പറമ്പിലിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ഒകെ ജിഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.



































Discussion about this post