പയ്യോളി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാ രായണ ധർമ്മ മീമാംസാ പരിഷത്തും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രംരം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പി എൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഗുരു ധർമ്മ പ്രചരണസഭ കേന്ദ്രസമിതി അംഗം പി പി രാമനാഥൻ ആമുഖ പ്രസംഗം നടത്തി. ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. കെ രാജൻ തിക്കോടിയെ ആദരിച്ചു.

മണ്ഡലം കൺവീനർ ഹരിശ്രീ ചന്ദ്രൻ, കെ കെ കണ്ണൻ, വി വി നാരായണൻ, സി കണ്ണൻ, രഞ്ചിത്ത് പുന്നാൽ, സി എച്ച് അനൂപ്, വി പി രജീഷ്, മുകുന്ദൻ പടന്നയിൽ പ്രസംഗിച്ചു.

Discussion about this post