പയ്യോളി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ കൊയിലാണ്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ശ്രീനാരായണ മീമാംസപരിഷത്ത് ഏപ്രിൽ 3ന് ഞായറാഴ്ച വൈകു. 3 മണിക്ക് ഇരിങ്ങൽ സുബ്രമണ്യക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി അംഗം പി പി രാമനാഥൻ, മണ്ഡലം കൺവീനർ ഹരിശ്രീ ചന്ദ്രൻ എന്നിവർ അറിയിച്ചു.
ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശശാങ്കൻ നിലമ്പൂർ പരിഷത്ത് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഡോ. രാജൻ തിക്കോടിയെ ആദരിക്കും.
Discussion about this post