ഇരിങ്ങത്ത് : കുയിമ്പിലുന്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ കൊടിയേറ്റം നടന്നു. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിപ്പാടിൻ്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങ് നടത്തിയത്. ഡിസംബർ 17 മുതൽ 22 വരെ വിവിധ
പരിപാടികളോടെ ഉത്സവം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 18 ന് കലവറ നിറയ്ക്കൽ ആയിരം കുടം അഭിഷേകം, ഡിസംബർ 20 ന് ഇളനീർ വരവുകൾ, ഡിസംബർ 21 വെടിക്കെട്ട്, പള്ളിവേട്ട, ഡിസംബർ 22 കുളിച്ചാറാട്ട് എന്നിവ നടക്കും. വിവിധ കലാപരിപാടികളും ഈ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post