ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് ഇന്ത്യ വീണ്ടും സഹായം നൽകുന്നു. ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. മരുന്ന് അടക്കമുള്ള സഹായമാണ് ഇന്ത്യ, ലങ്കയ്ക്ക് ലഭ്യമാക്കുക. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസമാകും ഇന്ത്യയുടെ സഹായം.
ശ്രീലങ്കയിലെ സാഹചര്യം അന്വേഷിക്കാൻ ഹൈക്കമ്മീഷണർക്ക് നിർദേശം നൽകി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നിര്‍ത്തി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.
Discussion about this post