നന്തി: പരിസര മലിനീകരണം നടത്തുന്നതും ജനങ്ങളുടെ ജീവന് ഭീഷണിയുമായ നന്തി ശ്രീശൈലം കുന്നിലെ വഗാഡ് ലേബർ ക്യാംപ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ എം നേതൃത്വത്തിൽ നാട്ടുകാർ ലേബർ ക്യാംപ് ഉപരോധിക്കുന്നു. 50 ൽ താഴെ മാത്രം പേർക്ക് താമസിക്കാൻ സൗകര്യമുള്ള ക്യാംപിൽ ഇരുന്നൂറിലധികം പേരാണ് താമസിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
ഇവരൊഴുക്കി വിടുന്ന കക്കൂസ് മാലിന്യങ്ങളും മറ്റും 3, 4 മീറ്റർ താഴെ ജീവിക്കുന്ന നാട്ടുകാർക്കിടയിലേക്കാണെത്തുന്നതെന്നും സമരക്കാർ പറഞ്ഞു. ഒരു ചെറിയ മഴ പെയ്തപ്പോൾ തന്നെ സമീപത്തെ കൂടുതൽ കിണറുകൾ മലിനീകരിക്കപ്പെട്ടു. മഴക്കാലമാകുന്നതോടെ പ്രദേശത്തെ നൂറുകണക്കിന് കിണറുകൾ മലിനമാവും. അതുകൊണ്ടുതന്നെ ലേബർ ക്യാംപിൻ്റെ പ്രവർത്തനം നിർത്തിവെക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Discussion about this post