നന്തി ബസാർ: കുടിവെള്ള സ്രോതസ്സുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനായി സ്ഥലമനുവദിച്ച് മാതൃകയാവുകയാണ്, എ പി സി കബീർ ഹാജി. സ്രാമ്പിക്കൽ റേഷൻ കടക്ക് സമീപം കിണറിനാവശ്യമായ സ്ഥലം എ പി സി കബീർ ഹാജി വിട്ടുകൊടുത്തതോടെ, വർഷങ്ങളായി തിക്കോടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ജനങ്ങളനുഭവിക്കുന്ന കുടിവെള്ളത്തിനായുള്ള ദുരിതത്തിനാണ് അറുതിയാവുന്നത്. സ്ഥലം ലഭിച്ചതോടെ തിക്കോടി ഗ്രാമ പഞ്ചായത്തും ഉണർന്നു പ്രവർത്തിച്ചു. ഇതോടെ പയമ്പ്ര വയൽ, പാലോളി പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാവുന്നത്
പദ്ധതിക്കായി കഴിഞ്ഞ വർഷം 5 ലക്ഷം രൂപ മേലടി ബ്ലോക്ക് പഞ്ചായത്തും, 5 ലക്ഷം രൂപ തിക്കോടി ഗ്രാമ പഞ്ചായത്തും വകയിരുത്തിയിരുന്നെങ്കിലും സങ്കേതിക കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു.
അതോടെ പുതിയ പദ്ധതിക്കായി തിക്കോടി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. ഈ പദ്ധതിയുടെ ഭാഗമായുള്ള കിണർ നിർമാണ പ്രവൃത്തിയുടെ ഉദ്‌ഘാടനം തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വാർഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ ഉപസമിതി ചെയർപേഴ്സനുമായ കെ പി ഷക്കീലഎന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മജീദ് മന്ദത്ത്, വി കെ അലി, എ പി സി കബീർ ഹാജി, പി വി ജലീൽ, വാർഡ് എ ഡി എസും പ്രദേശ വാസികളും സന്നിഹിതരായി.
Discussion about this post