തുറയൂർ: പയ്യോളി അങ്ങാടി കുലുപ്പ എ വി അബ്ദു റഹിമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ ഒഴിവ് വന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 28 ന് വെള്ളിയാഴ്ച രാവിലെ 10 മുതലാണ് സ്പോട്ട് അഡ്മിഷൻ നടക്കുക.
എം കോം, എം എ ഇംഗ്ലീഷ്, ബി എസ് സി കെമിസ്ട്രി, ബി എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എ, ഫങ്ങ്ഷണൽ ഇംഗ്ലീഷ്, ബി എ ഹിസ്റ്ററി, ബി എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, ബി കോം ഫിനാൻസ്, ബി കോം കോ – ഓപ്പറേഷൻ, ബി ബി എ എന്നീ കോഴ്സുകളിൽ ഒഴിവു വന്ന സീറ്റുകളിലേക്കാണ് അഡ്മിഷൻ നടക്കുക.
താത്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കൾ സഹിതം അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Discussion about this post